ആലപ്പുഴ: വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചില മണ്ഡലങ്ങള്‍ തങ്ങളുടേതെന്ന് ചിലര്‍ ഊറ്റം കൊണ്ടു. കോണ്‍ഗ്രസ് എന്‍.എസ്.എസിന്‍റെ കുഴിയില്‍ വീണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
ഒരു സമുദായത്തിന്‍റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല, ചകിരിച്ചോറാണ്. കെ.പി.സി.സി അധ്യക്ഷന്‍ വെറും സീറോ ആണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.