ജിദ്ദ: ത്വാഇഫ് ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സൈദാലി അബൂബക്കര്‍ (50) ആണ് ത്വാഇഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍ മരിച്ചത്.

ത്വാഇഫ്- റിയാദ് അതിവേഗ പാതയില്‍ ശനിയാഴ്ച്ച വൈകിട്ട് ആണ് അല്‍മോയക്ക് സമീപം മലയാളികള്‍ ഉള്‍പെടെ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് പിറകില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം. വിശ്രമത്തിന് നിര്‍ത്തിയ ബസിന് പിറകിലാണ് ട്രെയിലര്‍ ഇടിച്ചത്. പത്തിലധികം മലയാളികള്‍ക്ക് അപകടത്തില്‍ പരിേക്കറ്റിരുന്നു.