അരൂര്‍ : അരൂരിലെ മണ്ഡലത്തിലെ രണ്ടാം ഘട്ടവും ഏറെക്കുറെ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമായ ലീഡ് നേടി ജയത്തിന് തൊട്ടരികെ നില്‍ക്കുന്നു.
ആദ്യ ഘട്ടത്തില്‍ ലീഡില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടെടുപ്പ് പുരോഗമിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് നില മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചത്.
അരൂരില്‍ 2305 വോട്ടിന്റെ ലീഡാണ് ഷാനിമോള്‍ ഉസ്മാന് നിലവില്‍ ഉള്ളത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ മനു സി. പുളിക്കലും ബിജെപിയുടെ കെ. പ്രകാശ് ബാബുവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മുന്നില അടിയറവ് പറയുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ നിന്ന് കാണാന്‍ കഴിയുന്നത്.