കാസര്‍കോട്: മഞ്ചേശ്വരത്ത് താന്‍ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടാന്‍ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീന്‍. പ്രധാന പഞ്ചായത്തുകളില്‍ കൂടി വോട്ടെണ്ണിക്കഴിഞ്ഞാല്‍ ലീഡ് നില ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും താന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടാണ് ഇത്തവണ നേടിയതെന്നും എംസി ഖമറുദ്ദീന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ 6601 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

ബിജെപി സ്ഥാനാര്‍ഥി രവീഷ് താന്ത്രി കുന്‍ഠാറാണ് രണ്ടാം സ്ഥാനത്തുള്ളത്. 21864 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റേ 12297 നേടി മൂന്നാംസ്ഥാനത്ത് തുടരുകയാണ്.