പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പ് നടന്ന കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വ്യക്തമായ ലീഡ് നേടി മുന്നേറ്റം തുടരുകയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ഡിസിസി പ്രസിഡന്റുമായ പി മോഹന്‍രാജ് പിന്നിലാണ്. ഇതിനിടെ, വോട്ടെണ്ണല്‍ പുരോഗമിക്കവെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി.

പൊട്ടി എന്നുപറഞ്ഞാണ് ബാബു ജോര്‍ജ് പുറത്തേക്ക് വന്നത്. തുടര്‍ന്ന് പ്രവര്‍ത്തകരോട് മണ്ഡലത്തില്‍ കാലുവാരല്‍ നടന്നുവെന്നും ബാബു ജോര്‍ജ് സൂചിപ്പിച്ചു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കോന്നിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ 4786 വോട്ടുകളുടെ ലീഡാണ് നേടിയിട്ടുള്ളത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാമതാണ്.