തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ല്‍െഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ ഇടതുസ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 8000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്.
കോന്നിയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്റെ ലീഡ് 4000 കടന്നു. 4700 ഓളം വോട്ടുകള്‍ക്കാണ് ജനീഷ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന്റെ പി മോഹന്‍രാജാണ് രണ്ടാമത്. ബിജെപിയുടെ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.
അതേസമയം അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് മുന്നേറുകയാണ്. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത് ടിജെ വിനോദുംലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. മഞ്ചേശ്വരത്ത് എംസി കമറുദ്ദീനും മുന്നേറുകയാണ്.