കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് യുഡിഎഫിന് തുടക്കത്തില്‍‌ വന്‍ മുന്നേറ്റം. ആദ്യ റൗണ്ട് എണ്ണിത്തീരുമ്ബോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ 6601 വോട്ടുകള്‍ക്ക് മുന്നിലെത്തി. ആദ്യ റൗണ്ടില്‍ രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് ഇടത് സ്ഥാനാര്‍ഥി ശങ്കര്‍ റേയാണുള്ളത്.