അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഇടത് കോട്ടയെന്ന് കരുതിയിരുന്ന അരൂരില്‍ യുഡിഎഫിന് അട്ടിമറി മുന്നേറ്റം. 2016ല്‍ 36000ല്‍പ്പരം വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി എഎം ആരിഫ് വിജയിച്ച സ്ഥാനത്ത് ഷാനിമോള്‍ ഉസ്മാന്‍ ഇപ്പോള്‍ 2463 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

അതേസമയം മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. അരൂര്‍ മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളില്‍ യുഡിഎഫും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫുമാണ് മുന്നേറുന്നത്.

ശക്തികേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ചയുണ്ടായെങ്കിലും ലീഡ് നാലായിരം കടത്തി എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്‍ 6601 വോട്ടിന് മുന്നില്‍ .വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന്റെ ലീഡ് 8000 കടന്നു