പ്രവാസി മലയാളി അമേരിക്കയില്‍ അജ്ഞാത വാഹനമിടിച്ച്‌ മരിച്ചു. കോട്ടയം തുണ്ടിയില്‍ ബോബി എബ്രഹാം (45) ആണ് മരിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച്‌ തെറിപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് സ്റ്റെര്‍ലിംഗ് ഹൈറ്റ്‌സില്‍ വച്ചാണ് അപകടമുണ്ടായത്.

വാഹനം ഓടിച്ചയാള്‍ക്കായി തെരച്ചില്‍ തുടരുന്നതായും ബന്ധുക്കള്‍ക്ക് അറിയിപ്പു ലഭിച്ചു. മരിച്ചത് ബോബി എബ്രഹാമാണെന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം.