ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ അടുത്തിടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുറച്ച്‌ ദിവസം ആശുപത്രിയില്‍ തങ്ങിയതിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. അമിതാഭ് ബച്ചന്റെ ആയുരാരോഗ്യത്തിന് നേരത്തെ പ്രാര്‍ഥനകളുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലുകള്‍ക്കും നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചനും രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ കോന്‍ ബനേഗ കോര്‍പതി 11ന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തവരുന്നത്.