തിരുവനന്തപുരം: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അധ്യക്ഷനായി.

മീറ്റില്‍ വോളന്റിയറായി പങ്കെടുക്കുന്നതിനിടെയാണ് ഹാമര്‍ അഫീലിന്റെ തലയില്‍ വീണ് ഗുതുതരമായി പരിക്കേറ്റത്. ഒക്‌ടോബര്‍ നാലിനാണ് സംഭവം നടക്കുന്നത്. 18 ദിവസത്തെ ചികിത്സക്ക് ശേഷമാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്.