നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി. ഈ വര്‍ഷവും ദീപാവലിയെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ജനത. ചിലയിടങ്ങളില്‍ ചെറിയ ആഘോഷങ്ങളിലൂടെ ദീപാവലിയെ വരവേല്‍ക്കുമ്ബോള്‍ മറ്റു ചില സ്ഥലങ്ങളില്‍ ഗംഭീരമായി തന്നെയാണ് ദീപാവലിയെ സ്വീകരിക്കുക.
ഈ തവണ അപ്രതീക്ഷിതമായി വന്ന മഴ ദീപാവലി ഒരുക്കത്തെ സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. കച്ചവടക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എങ്കിലും വരുംദിവസങ്ങളില്‍ ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
അതേസമയം ദീപാവലി പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇലക്‌ട്രോണിക്സ്, മൊബൈല്‍ ഫോണ്‍ ഔട്ട് ലെറ്റുകള്‍ വിപണി കീഴടക്കാന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

വീടുകളില്‍ ദീപക്കാഴ്ച ഒരുക്കാനുള്ള മണ്‍ചിരാതുകളുടെ കച്ചവടം സജീവമായി. നാവില്‍ കൊതിയൂറും രുചികളുമായുള്ള മധുരപലഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയാണ് ബേക്കറികളില്‍ വില്‍പനയ്ക്കായി എത്തിച്ചിരിക്കുന്നത്.