കോഴിക്കോട്​: വ്യാജ ഒസ്യത്ത്​ സംബന്ധിച്ച്‌​ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് കോഴിക്കോട്​​ ഡി.സി.സി​ പ്രസിഡന്‍റ്​ ടി.സിദ്ധിഖ്​. വിഷയത്തില്‍ ​ഇടപെടാന്‍ പറഞ്ഞത്​ അടുത്ത സുഹൃത്ത്​ അജയ്​ ഫിലോമിനാണ്​. അജയ്​യുടെ പിതാവി​​െന്‍റ ഉടമസ്ഥതയിലുള്ളതാണ്​ ഭൂമി. ഇതുമായി ബന്ധപ്പെട്ട്​ കുടുംബത്തിലെ ആര്‍ക്കും പരാതിയില്ലെന്നും സിദ്ധിഖ്​ പറഞ്ഞു.

റിട്ട. ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കെ.എ ലിങ്കണ്‍ എബ്രഹാമി​​​െന്‍റ പേരിലുള്ള കോടികണക്കിന്​ രൂപയുടെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയില്‍ ടി.സിദ്ധിഖിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രശ്​നപരിഹാര സെല്ലിനാണ്​ ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്​. ഇത്​ താമരശ്ശേരി ഡി.വൈ.എസ്​.പിക്ക്​ കൈമാറുകയായിരുന്നു.

ലിങ്കണ്‍ എബ്രഹാം 27 ഏക്കര്‍ ഭൂമി ത​​​െന്‍റ പിതാവി​​​െന്‍റ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്​റ്റിന്​ എഴുതി വെച്ചിരുന്നു. ലിങ്കണ്‍ എബ്രഹാം തയാറാക്കിയ ഒസ്യത്ത്​ പ്രകാരം അദ്ദേഹത്തി​​​െന്‍റ മരണശേഷം ഭൂമി ചാരിറ്റബിള്‍ ട്രസ്​റ്റിന്​ ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട്​ ഈ സ്വത്തുക്കള്‍ ലിങ്കണ്‍ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക്​ കൈമാറിയെന്ന്​ സഹോദരന്‍ ഫിലോമിന്‍ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന്​ സ്വത്ത്​ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ സഹായിച്ചുവെന്നാണ്​ പരാതി.