പ്രശസ്ത പത്രപ്രവര്‍ത്തകനും , ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ഡോ. ബാബു സ്റ്റീഫനെ  ഫൊക്കാന 2020  കണ്‍വെന്‍ഷന്റെ   ഫിനാന്‍സ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട്  എന്നിവര്‍ അറിയിച്ചു. 2020 ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ  ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ചാണ് 4  ദിവസത്തെ   ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍.

ഡോ. ബാബു സ്റ്റീഫന്‍ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകന്‍കൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റന്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിര്‍ണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയില്‍ 68 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മന്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച് മലയാളികള്‍ക്ക് അഭിമാനമായ ബാബു സ്റ്റീഫനെ വാഷിംഗ്ടണ്‍ ഡിസി മേയര്‍ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍നടത്തിയ ചൈനായാത്രസംഘത്തില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയില്‍ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അതിന്റെ എല്ല  പ്രൗഢിയോടു കൂടിഅറ്റ്‌ലാന്റിക് സിറ്റി  അവതരിപ്പിക്കുബോള്‍  ഡോ. ബാബു സ്റ്റീഫനെ പോലെ ഒരാളെ  ഫിനാന്‍സ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ആയി കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അര്‍ഹതക്കുള്ള അംഗീകാരം ആണ്   എന്ന്   പ്രിസിഡന്റ് മാധവന്‍ പി നായര്‍ അഭിപ്രായപ്പെട്ടു.

ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കാന്‍ പോകുന്ന കണ്‍വെന്‍ഷന്‍  ഫൊക്കാനയുടെ  ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍  ലോകം മുഴുവന്‍  പരത്തുകയാണ് ലക്ഷ്യം.  ഫിനാന്‍സ് കമ്മിറ്റി കൈകാര്യം ചെയ്യാന്‍ ഏറ്റവും ഉത്തമനായ വ്യക്തി  ഡോ. ബാബു സ്റ്റീഫന്‍ തന്നെയാണെന്ന്  ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, നാഷണല്‍ കോര്‍ഡിനേറ്റര്‍  പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു

കേരളത്തില്‍ ഒരു പ്രളയം വന്നപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നക്കുകയും, മറ്റ് പ്രവാസികളെ ഏകോപിപ്പിച്ചു പരമാവധി   സഹായങ്ങള്‍ നല്‍കാനും  കഴിഞ്ഞ
ഡോ. ബാബു സ്റ്റീഫനെ പോലെയുള്ള ഒരാളെ  ഫൊക്കാനയുടെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍  ആയി കിട്ടുബോള്‍  ജൂലൈ 9  മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കാന്‍ പോകുന്ന കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ കഴിയുമെന്ന്  ട്രഷര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍  ജോയി ചാക്കപ്പന്‍  എന്നിവര്‍ അഭിപ്രായപ്പെട്ടു.

ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച്   നടത്തുന്ന    ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഒരു വന്‍പിച്ച വിജയം ആക്കാന്‍ ഡോ. ബാബു സ്റ്റീഫന്റെ ഈ സ്ഥാനം സഹായിക്കുമെന്ന്  ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്,  ഫൗണ്ടേഷന്‍ ചെയര്‍മാന്‍  എബ്രഹാം ഈപ്പന്‍ , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്  എന്നിവര്‍ ഒരു  പ്രസ്താവനയില്‍ അറിയിച്ചു.