പൂമാല കഴിച്ച പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല. ബാംഗ്ലൂരിനടുത്ത് ശിവമൊഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഒന്നരവയസ്സോളം പ്രായമുളള പശുവിന്റെ വയറ്റില്‍ നിന്നുമാണ് സ്വര്‍ണ്ണാല പുറത്തെടുത്തത്. പശുവിന് അമ്ബലത്തില്‍ നിന്ന് കഴിക്കാന്‍ നല്‍കിയതാണ് വാടിയ പൂമാല.എന്നാല്‍ പൂമാലയ്ക്കപ്പം 20 പവന്റെ സ്വര്‍ണ്ണമാലയും പശു കഴിക്കുകയായിരുന്നു.

വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാലായില്‍ 20 പവന്റെ സ്വര്‍ണ്ണമുണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല. മാലയ്‌ക്കൊപ്പം സ്വര്‍ണ്ണമാലയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും പശു പൂമാല കഴിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഉടമയായ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ അടുത്തെത്തി. ചാണകത്തിനൊപ്പം പുറത്തേക്ക് വരുമോ എന്ന് നോക്കി. ഫലം കാണാതായതോടെ ശസ്ത്രക്രിയ ചെയ്ത് ആമാശയത്തില്‍ നിന്നും മാല പുറത്തെടുക്കുകയായിരുന്നു.