എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവു കേടാണെന്നും ഇത്തരമൊരു നഗരസഭയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ‘ഗട്ട്സ്’ കാണിക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. വെ​​​ള്ള​​​ക്കെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​ത് കൊ​​ച്ചി കോ​​ര്‍​​പ​​റേ​​ഷ​​ന്‍റെ ക​​​ഴി​​​വു​​​കേ​​​ടാ​​​ണെ​​​ന്നും കോടതി പറഞ്ഞു. ന​​​ഗ​​​ര​​​ത്തി​​​ലെ പേ​​​ര​​​ണ്ടൂ​​​ര്‍ ക​​​നാ​​​ല്‍ ശു​​​ചീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഇ​​​ന്ന​​​ലെ സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ല്‍ ഹാ​​​ജ​​​രാ​​​യി ന​​​ഗ​​​രം വെ​​​ള്ള​​​ത്തി​​​ല്‍ മു​​​ങ്ങി​​​യ സ്ഥി​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച ​​​ശേ​​ഷ​​മാ​​ണ് കൊ​​​ച്ചി കോ​​​ര്‍​​​പ​​​റേ​​​ഷ​​​നെ കോ​​ട​​തി രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​​​ശി​​​ച്ച​​​ത്.

കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ആ​​​ക്‌ട് 64 പ്ര​​​കാ​​​രം കോ​​ര്‍​​പ​​റേ​​ഷ​​ന്‍ കൗ​​​ണ്‍​സി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ പി​​​രി​​​ച്ചു​​വി​​​ടാ​​​ത്ത​​​തെ​​​ന്താ​​​ണെ​​​ന്നു ചോ​​​ദി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച്, ഇ​​​ന്നു രാ​​​വി​​​ലെ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നും നി​​​ര്‍​​​ദേ​​​ശി​​​ച്ചു. കൗ​​​ണ്‍​സി​​​ല്‍ പി​​​രി​​​ച്ചു​​വി​​​ടാ​​​ന്‍ മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ മ​​​റ്റൊ​​​രു ബെ​​​ഞ്ചും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ര്‍​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ജ​​​സ്റ്റീ​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​നം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചാ​​​ല്‍ എ​​​ന്താ​​​ണു ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നു സ​​​ര്‍​​​ക്കാ​​​രി​​​ന് അ​​​റി​​​യി​​​ല്ലേ എ​​​ന്നു ചോ​​​ദി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി കോ​​ര്‍​​പ​​റേ​​ഷ​​ന്‍ ക​​​ഴി​​​വു​​​കെ​​​ട്ട​​​താ​​​ണെ​​​ങ്കി​​​ല്‍ സ​​​ര്‍​​​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ടു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും പ​​​റ​​​ഞ്ഞു. ന​​​ഗ​​​രം ന​​​ശി​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​യി​​​ട്ടും ജ​​​ന​​​ങ്ങ​​​ള്‍ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തി​​​നെ​​​തി​​​രേ മു​​​ന്നോ​​​ട്ടു​​വ​​​രാ​​​ത്ത​​​ത്. ജ​​​ന​​​ങ്ങ​​​ള്‍ ഇ​​​ട​​​പെ​​​ടാ​​​ത്ത​​​തു ​​​കൊ​​​ണ്ടാ​​​ണ് കോ​​​ട​​​തി​​​ക്ക് ഇ​​​ട​​​പെ​​​ടേ​​​ണ്ടി വ​​​രു​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ഇതു പ്രളയമല്ല, മഴയാണുണ്ടായത്. പ്രളയമുണ്ടായാല്‍ എന്തു ചെയ്യും ? മഴ തോര്‍ന്നിട്ടും കുറേയാളുകള്‍ വെള്ളക്കെട്ടിലാണ്. പാവങ്ങള്‍ വെള്ളക്കെട്ടില്‍ തന്നെ ജീവിക്കേണ്ടിവരുന്നു. കൊച്ചി നഗരത്തെ സിംഗപ്പൂരാക്കുമെന്നു പറയുന്നു. സിംഗപ്പൂരൊന്നുമാക്കേണ്ട കൊച്ചിയാക്കിയാല്‍ മതി. പാവപ്പെട്ടവരെ മറക്കരുത്. ഏറെക്കാലമായി നഗരസഭയില്‍ അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാവരും രാഷ്ട്രീയമാണ് പറയുന്നത്. കലൂരിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ വര്‍ഷം തോറും വെള്ളത്തില്‍ മുങ്ങണമെന്നാണോ ? കെ.എസ്.ഇ.ബിയുടെ അഭിഭാഷകന്‍ വിശദീകരണം നല്‍കണം – ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

പേ​​​ര​​​ണ്ടൂ​​​ര്‍ ക​​​നാ​​​ലി​​​ലെ നീ​​​രൊ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത് പ​​​ന​​​ന്പി​​​ള്ളി​​ന​​​ഗ​​​ര്‍, ക​​​ലൂ​​​ര്‍, ക​​​തൃ​​​ക്ക​​​ട​​​വ്, എ​​​ള​​​മ​​​ക്ക​​​ര തു​​​ട​​​ങ്ങി ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വെ​​​ള്ള​​​ക്കെ​​​ട്ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യം ഇ​​​ന്നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.