പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും റിയാദില്‍ നടക്കുന്ന നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുമായാണ് മോദിയുടെ സന്ദര്‍ശനം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ മാസം ആദ്യം സൗദിയിലെത്തി ഭരണാധികാരികളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. സൗദിലേക്കുള്ള പ്രധാനമന്ത്രിയുടെ രണ്ടാം സന്ദര്‍ശനമാണിത്.