നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍. നേരത്തെ സിദ്ദുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. ഇതോടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിദ്ദുവും പാര്‍ട്ടി പ്രചരണ പരിപാടികളില്‍ നിന്ന് അകന്ന് നിന്നിരുന്നു.

അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എയും മുന്‍ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിയുമായ നവജോത് കൗറിന് ചണ്ഡിഗഡ് പാര്‍ലമെന്റ് സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചു. ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗിന്റെ ഇടപെടലാണ് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നായിരുന്നു ആരോപണം.