നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസന് തന്റെ പേരില്‍ നടക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പേരില്‍ ആറോളം വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിലവില്‍ സജീവമായ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുവഴി ഗുരുതരമായ പല പ്രസ്താവനകളും തന്റെ പേരില്‍ സമൂഹത്തിലേക്ക് പടച്ചുവിടുന്നുണ്ടെന്നും കഴിഞ്ഞദിവസം ശ്രീനിവാസന് തന്നെ വെളിപ്പെടുത്തുകയുണ്ടായി. സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രസ്താവനകളും നടത്തുന്ന വ്യാജന്മാര് പെരുകിവരുന്ന ഈ സാഹചര്യത്തില്‍ താരങ്ങള്‍ തന്നെ മുഖ്യധാരയില്‍ വന്ന് പ്രതികരിക്കേണ്ട അവസ്ഥയാണിപ്പോള്‍. കൃത്യമായ നിയമ നിര്‍വഹണം വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ നിലവിലുണ്ടെങ്കിലും മിക്ക വ്യാജന്മാരും നിയമക്കുരുക്കില്‍ പെടാതെ രക്ഷപ്പെടുകയാണ് ഉണ്ടാകുന്നത്. വ്യാജന്മാര് പുറത്തുവിടുന്ന വാര്‍ത്തകള്‍ പലതും താരങ്ങളുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന തരത്തിലാണ് കാണപ്പെടുന്നത്. അത്തരം ആരോപണങ്ങള്‍ക്ക് എല്ലാം കൃത്യമായ മറുപടി പറഞ്ഞു കൊണ്ട് രംഗത്തെത്തിയ ശ്രീനിവാസന് സമൂഹത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന പല തെറ്റിദ്ധാരണകളും ചൂണ്ടിക്കാണിക്കുകയുണ്ടായി.നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനെ താന്‍ ചില രാഷ്ട്രീയ ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നുള്ള വാര്‍ത്തകള്‍ എല്ലാം അദ്ദേഹം നിഷേധിക്കുകയുണ്ടായി.
വിനീത് ശ്രീനിവാസനോട് താന്‍ സിപിഎമ്മില്‍ ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ആ നിര്‍ദ്ദേശം തിരുത്തിയിട്ടുണ്ട് എന്നുള്ള പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ തന്റെ വ്യാജ പ്രൊഫൈല്‍ വഴി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം വാസ്തവവിരുദ്ധമാണ് രാഷ്ട്രീയപരമായ നിലപാടുകള്‍ എടുക്കാനുഉള്ള പൂര്‍ണസ്വാതന്ത്ര്യം ഞാന്‍ എന്റെ മകള്‍ക്ക് കൊടുത്തിട്ടുണ്ട് ആയതിനാല്‍ ഞാന്‍ അത്തരത്തിലുള്ള പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ ആറോളം വ്യാജ പ്രൊഫൈലുകള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉള്ളതിനാല്‍ ഔദ്യോഗികമായി തന്റെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ് ശ്രീനിവാസന്. മികച്ച പിന്തുണയാണ് ഔദ്യോഗികമായ ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.