അങ്കിതയുമായുള്ള വിവാഹം നടന്‍ മിലിന്ദിന് ഏറെ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു. അതിന് കാരണം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ്. മിലിന്ദിന് 53ഉം ഭാര്യയ്ക്ക് 27മാണ് വയസ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ അച്ഛനും മകളുമാണോ എന്നതുള്‍പ്പെടെയുള്ള പരിഹാസങ്ങളാണ് ഇരുവര്‍ക്കും കിട്ടിക്കോണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഭാര്യ തന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് മിലിന്ദ്. അങ്കിതയും കൂടെയുണ്ടായിരുന്നു. എപ്പോഴെങ്കിലും ഭാര്യ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് യസ് അവള്‍ ഇടയ്ക്ക് എന്നെ അങ്ങനെ വിളിക്കാറുണ്ടെന്നായിരുന്നു മിലിന്ദ് നല്‍കിയ മറുപടി. അതോടൊപ്പം പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്നും,​ നമ്മുടെ പ്രണയവും ജീവിതവും തിരഞ്ഞെടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 2018 ലായിരുന്നു മിലിന്ദിന്റെയും അങ്കിതയുടേയും വിവാഹം.