കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ എബ്രഹാം അടക്കമുളള സിപിഐ നേതാക്കള്‍ക്ക് ജാമ്യം.എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പോലീസിന്റെ വാദം. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേര്‍ക്കാണ് കേസില്‍ കോടതി ജാമ്യം അനുവദിച്ചത്. സിപിഐ നേതാക്കള്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലീസ് നടത്തിയത്.
കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് എംഎല്‍എ അടക്കമുള്ളവര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 23 നായിരുന്നു ഞാറയ്ക്കല്‍ സിഐയെ സസ്പന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉള്‍പ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ കീഴടങ്ങിയാല്‍ അന്നുതന്നെ മജിസ്ട്രേട്ട് മു മ്ബാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സിപിഐ നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തി. വടി, കട്ട, കല്ല് എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചത് വഴി 40,500 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നിവ അടക്കമുള്ള പരാമര്‍ശങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.