മലയാള സിനിമാ ലോകത്ത് മറ്റൊരു വിവാദം കൂടി ഉയര്‍ന്നുവരികയാണ്. കഴിഞ്ഞയാഴ്ച യുവതാരം ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ ഇപ്പോള്‍ നടി മഞ്ജു വാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്നങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ശ്രീകുമാര്‍ മേനോനില്‍ നിന്നും ഭീഷണി നേരിടുന്നതായി കാണിച്ച്‌ മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു.