തുള്‍സ(ഒക്കലഹോമ): കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത തൃശൂര്‍ സ്വദേശി ഷെര്‍ലി മാത്തുണ്ണി(73) ഒക്ടോബര്‍ 20 ഞായറാഴ്ച ഒക്കലഹോമയില്‍ നിര്യാതയായി- പരേതനായ പാസ്റ്റര്‍ പി.ഡി.മാത്തുണ്ണിയുടെ ഭാര്യയാണ് പരേത.

മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം തുള്‍സയിലുള്ള മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ഷെര്‍ലി മാത്തുണ്ണി.

മക്കള്‍: റിക്ക് റോഡ്‌സ്-ജയ്‌മോള്‍, റോഡ്‌സ്(ഒക്കലഹോമ), കുരിയാക്കോസ്- ജെമി, തിരുനിലത്ത്(ഒമഹ നെബ്രസ്‌ക്കാ, ജിനു-ബ്ലസ്സി(ഡാളസ്), ഷിബു- ജീനാ സാമുവേല്‍(ഒമഹ, നെബ്രിസ്‌ക്ക).

പൊതുദര്‍ശനം: ഒക്ടോബര്‍ 22- ചൊവ്വ-വൈകീട്ട് 6.30-8.00.
സ്ഥലം: ഗ്രീന്‍ഹില്‍ ഫ്യൂണറല്‍ ചാപ്പല്‍, സപുള്‍ഫ, ഒക്കലഹോമ.
സംസ്‌ക്കാരശുശ്രൂഷ: ഒക്ടോബര്‍ 23(ബുധന്‍)-രാവിലെ-10.30-11.30വരെ.
സ്ഥലം: സപുള്‍ഫ ചര്‍ച്ച് ഓഫ് ഗോഡ് , 8500 ഫ്രങ്കോമ റോഡ്. ഒക്കലഹോമ.
സംസ്‌ക്കാര ശുശ്രൂഷയുടെ തല്‍സമയ സംപ്രേക്ഷണം.
www.provisiontv.in ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിനു(ഡാളസ്)-469 951 1695
402290