ഡിട്രോയിറ്റ്: റാന്നി പൂവന്‍മല മഴവഞ്ചേരില്‍ ജോര്‍ജ് എം. ശാമുവേല്‍ (71) ഡിട്രോയിറ്റില്‍ നിര്യാതനായി. സംസ്കാരം ഒക്‌ടോബര്‍ 24-നു വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഗ്ലെന്‍ ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍. ഒക്‌ടോബര്‍ 23-നു ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

ഭാര്യ: ഇടശേരിയത്ത് കുടുംബാംഗം അമ്മിണിയമ്മ.
ശാമുവേല്‍ ജോര്‍ജ്, ഡോ. ബെറ്റ്‌സിമോള്‍ എന്നിവര്‍ മക്കളാണ്.
കൊച്ചുമക്കള്‍: ഷോണ്‍, അലിസ, ജൊസായ, ലെയ്‌ലാ.
സഹോദരങ്ങള്‍: അന്നമ്മ ജോണ്‍, ശോശാമ്മ ജേക്കബ്, മാത്യു ശാമുവേല്‍, ജോണ്‍ ശാമുവേല്‍, ജിജി ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ പോള്‍ (586 383 2375).