സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനടക്കം ചില സംസ്ഥാന അസോസിയേഷനുകള്‍ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ബി.സി.സി.ഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ് റായ് പരാതി ഉന്നയിച്ചിട്ടുണ്ട്.

പ്രായപരിധി അടക്കം കാര്യങ്ങളില്‍ ഇന്ന് വ്യക്‌തത വരുത്താനാണ് ശ്രമം. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബര്‍ ഇരുപത്തിയൊന്നിന് നിശ്ചയിച്ച ബി.സി.സി.ഐ തെരഞ്ഞെടുപ്പ് 23 ലേക്ക് മാറ്റിയത്.