മുംബൈ: പ്രസവശേഷം വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മറാത്തി സിനിമാ താരവും നവജാത ശിശുവും മരിച്ചു. സിനിമ-ടിവി താരമായ പൂജ ഛുഞ്ജാറും (25) കുഞ്ഞുമാണ് മരിച്ചത്
പ്രസവവേദനയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിക്കുന്നത് . പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വെച്ച് പ്രസവിച്ച കുഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. പൂജയുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ ഹിംഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ആംബുലന്‍സ് ലഭ്യമാക്കി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ രാവിലെ ആറരയോടെ പൂജയും മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാതിരുന്നതാണ് അമ്മയുടെയും കുഞ്ഞിന്റേയും ജീവന്‍ നഷ്ടമാകാനുള്ള കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു