ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറം വേദനയെ തുടര്‍ന്നാണ് വാദ്രയെ നോയിഡ് സെക്ടര്‍ 11ലെ മെട്രോ ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്.
വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിയ വാദ്രയോട് വിശദമായ പരിശോധനക്കായി അഡ്മിറ്റ് ആവാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വാദ്ര ആശുപത്രിയിലെത്തിയതിന് പിന്നാലെ പ്രിയങ്കയും ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് തിരിച്ചു പോയ പ്രിയങ്ക രാത്രിയോടെ ആശുപത്രിയില്‍ തിരിച്ചെത്തി.
റോബര്‍ട്ട് വാദ്രയുടെ പരിചരണത്തിനായി രാത്രി മുഴുവന്‍ പ്രിയങ്ക ആശുപത്രിയില്‍ കഴിച്ചു കൂട്ടി. ആശുപത്രി പൂര്‍ണമായും എസ്.പി.ജി സുരക്ഷാ വലയത്തിലാണ്.