ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്ക് പ്രധാന തടസം പാകിസ്താന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നത് തുടരുന്നതിനാലാണെന്ന് അമേരിക്ക. അതിര്‍ത്തി കന്നുള്ള ഭീകരവാദം നടത്തുന്ന ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് പാകിസ്താന്‍ തുടരുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്‌നമാണിതെന്നും അമേരിക്ക പറഞ്ഞു. യുഎസ് അസിസ്റ്റന്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ആലിസ് ജി വെല്‍സാണ് ഇങ്ങനെ പറഞ്ഞത്.

2006-07 കാലഘട്ടത്തില്‍ ഇന്ത്യ പാക് ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായി.ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാമെന്ന് മുന്‍കാലങ്ങളില്‍ തെളിഞ്ഞതാണ്. പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് പ്രധാന പ്രശ്‌നം, അദ്ദേഹം പറഞ്ഞു.സ്വന്തം മണ്ണിലെ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമിടാന്‍ സാധിക്കൂവെന്ന് അമേരിക്ക വ്യക്തമാക്കി.