സാമൂഹ്യ മാധ്യമത്തില്‍ തരംഗമായി മാറി ഒരു പാട്ട്. ഹാസ്യം താരം തങ്കച്ചന്‍ വിതുര പങ്കുവെച്ച ഏഴു സ്വരങ്ങളും എന്ന ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. ഗാനം ആലപിച്ച തിരുവനന്തപുരം സ്വദേശി ബിജു സക്കായിയുടെ മധുര ശബ്ദമാണ് ഗാനം വൈറല്‍ ആക്കിയത്.

1982 ല്‍ പുറത്തിറങ്ങിയ ചിരിയോ ചിരി എന്ന സിനിമയ്ക്ക് വേണ്ടി യേശുദാസ് ആലപിച്ച ഗാനമാണ് ബിജു സക്കായിയുടെ മനോഹര ശബ്ദത്തിലൂടെ വീണ്ടും പാടികേള്‍ക്കുന്നത്. ഒരു മാത്ര യേശുദാസ് തന്നെയാണോ പാടുന്നത് എന്ന തരത്തിലാണ് ഗാനം കേള്‍ക്കുന്നവര്‍ക്ക് അനുഭവപ്പെടുക.

അബുദാബിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ എത്തിയ തങ്കച്ചന്‍ വിതുര ഫേസ്ബുക് ലൈവിലൂടെയാണ് തനിക്ക് ഒരു സുഹൃത്ത് അയച്ചു തന്നത് എന്ന നിലയില്‍ ഗാനം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് പാട്ട് പങ്കുവെച്ച ലൈവിന് ലഭിക്കുന്നത്.

https://m.facebook.com/thankachan.vithura/videos/1432542250241856/