തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ക്ക് അനുകൂലമായ സാമുദായിക സംഘടകകളുടെ സമീപനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. ഇത് ഏതു രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസിനും എസ്.എന്‍ ഡി.പിക്കുമെതിരെ പരാമര്‍ശം നടത്താനും ബി.ഡി.ജെഎസിനെ പഴിക്കാനുമില്ല. എകിസ്റ്റ് പോളിനെ വിശ്വസിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.