താന്‍ മുമ്ബ് പറഞ്ഞത് തന്നെയാണ് തനിക്ക് ഇപ്പോളും ആവര്‍ത്തിക്കാനുള്ളതെന്ന് പറഞ്ഞ് റാഞ്ചി ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ചും പരമ്ബരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശര്‍മ്മ. തനിക്ക് അവസരം തന്നതിന് നന്ദി മാനേജ്മെന്റിനോടാണെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ഈ പരമ്ബരയില്‍ നിന്ന് തനിക്ക് ഒട്ടേറെ നല്ല വശങ്ങള്‍ തിരഞ്ഞെടുക്കാനാകും. ലോകത്ത് എവിടെയായാലും ന്യൂ ബോള്‍ ഒരു വെല്ലുവിളി തന്നെയാണെന്നും അതിനെ അതിജീവിച്ച്‌ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഈ തുടക്കം തനിക്ക് കൈവിടാനാകില്ലെന്നും രോഹിത് പറഞ്ഞു.

മാനേജ്മെന്റിന്റെയും കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കില്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും തനിക്ക് അത് വേണ്ടുവോളം ലഭിച്ചുവെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് വേറെ തന്നെ മേഖലയാണെന്നും ഇവിടെ വലിയ സ്കോര്‍ നേടാനായത് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. തന്റെ ലക്ഷ്യം വലിയ സ്കോര്‍ നേടി ടീമിനെ മികച്ച നിലയില്‍ എത്തിക്കുകയെന്നതായിരുന്നുവെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.