തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത്. 49,000ത്തില്‍ അധികം വോട്ടുകള്‍ ഉറപ്പാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ട് ചെയ്തവരുടെ പിന്തുണ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. പോളിംഗിലെ കുറവ് എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നും പ്രശാന്ത് പറഞ്ഞു.