സംസ്ഥാനത്തെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളിലേക്ക് നടന്നഉപതെരഞ്ഞെടുപ്പില്‍ഏറ്റവും കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരില്‍ 80.26ശതമാനവും എറണാകുളത്ത്56.67ശതമാനവുമാണ് പോളിങ്.കോന്നി – 70.10, മഞ്ചേശ്വരം – 71.30, വട്ടിയൂര്‍കാവ് – 63.80 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില. പത്തിലേറെ ബൂത്തുകള്‍ വെള്ളത്തിലായ എറണാകുളം മണ്ഡലത്തില്‍ വോ​െട്ടടുപ്പ്​ മാറ്റണമെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ്​ കമീഷന്‍ തള്ളി.

—————————————————

🅾 മാതൃഭൂമി – ജിയോ വൈഡ്‌ എക്സിറ്റ്‌ പോൾ 🅾

————————————————

🅾 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പില്‍ കോന്നി, മഞ്ചേശ്വരം, എറണാകുളം എന്നിവ യുഡിഎഫ് നിലനിര്‍ത്തുമ്പോൾ അരുര്‍ എല്‍ഡിഎഫും നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സിറ്റ്പോള്‍ പ്രവചനം. മഞ്ചേശ്വരത്തും കോന്നിയിലും മൂന്ന് ശതമാനം വോട്ടിന്റെ ലീഡ് ഉള്ളപ്പോള്‍, എറണാകളുത്ത് 5 ശതമാനം വോട്ടിന്റെ താരതമ്യേന സുരക്ഷിതമായ ലീഡാണ് യുഡിഎഫിന് ഉള്ളത്. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന അരുരില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വെറും ഒരു ശതമാനം വോട്ടിന്റെ ലീഡാണ് ഉള്ളത്.

🅾 കോന്നിയില്‍ യുഡിഎഫ്് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് 41 ശതമാനം വോട്ടു നേടുമ്പോൾ എല്‍ഡിഎഫിലെ കെ യു ജനീഷ് കുമാര്‍ 39 ശതമാനം വോട്ടാണ് നേടുന്നത്. ഏറെ പ്രതീക്ഷ ഉയര്‍ത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വെറും 19 ശതമാനം വോട്ടാണ് ഈ സര്‍വേയില്‍ കാണുന്നത്.

🅾 എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 44 ശതമാനം വോട്ട്‌ കിട്ടുമ്പോൾ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് 39 ശതമാനം വോട്ടാണ് ലഭിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 15 ശതമാനം വോട്ടുമായി കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്തുകയാണ്. എംഎല്‍എയായിരുന്നു ഹെബി ഈഡന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

🅾 അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍, 44 ശതമാനം വോട്ടു നേടുമ്പോൾ യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാന്‍ 43 ശതമാനം വോട്ടുമായി രണ്ടാമതുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഇവിടെ വെറും 11 ശതാമനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. സിപിഎം എംഎല്‍എ എ എം ആരിഫ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

🅾 കഴിഞ്ഞ തവണ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ 40 ശതമാനം വോട്ട് നേടുമ്പോൾ , എന്‍ഡിഎയിലെ രവീശതന്ത്രി കുണ്ടാര്‍ 37 ശതമാനം വോട്ടും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ഇടതുമുന്നണി ഇവിടെ ബഹുദൂരം പിറകിലാണ്. വെറും 21 ശതമാനം വോട്ട് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ നേടുന്നത്. മുസ്ലീലീഗ് എംഎല്‍എയായ പി ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടി വന്നത്.

🅾 മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു.വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്ബോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ. അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.

—————————————————–

🅾 മനോരമ കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. 🅾

—————————————————-

🅾 ഉപതിരഞ്ഞെടുപ്പില്‍ അരൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി 44% വോട്ടുകളും യുഡിഎഫ് 43 % ഉം ബിജെപി 12 % വോട്ടുകളും നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 28.54% മാത്രം, കൂടുന്നത് 14.46% വോട്ടുകള്‍. എല്‍ഡിഎഫ് 2016ല്‍ 52.34% വോട്ടാണ് നേടിയത്. 8.34% കുറയുമെന്നാണ് പ്രവചനം. ബിജെപിക്ക് കുറയുക 6.14% വോട്ടും. വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് അരൂര്‍.

🅾 മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ബിജെപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. 31% വോട്ടാണ് ഇരുവര്‍ക്കും. എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 26.84% മാത്രമാണ് നേടിയത്. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ 4.8% കുറവുണ്ടെന്നുമാണ് പ്രവചനം. എം.സി.ഖമറുദ്ദീന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

🅾 കോന്നിയില്‍ എല്‍.ഡി.എഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണ് വോട്ടിങ് നില. കെ.യു. ജനീഷ് കുമാറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2016ലേതിനെക്കാള്‍ യുഡിഎഫ് 9.99% വോട്ടിന് പിന്നിലാണ് ഇവിടെ. എല്‍ഡിഎഫ് 9.55% മുന്നിലും. ബിജെപി വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ലന്നും സര്‍വ്വെ പ്രവചിക്കുന്നു.

🅾 ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍. 55% വോട്ടോടെ യുഡിഎഫ് എറണാകുളം നിലനിര്‍ത്തുമെന്നാണ് ഫലം. എല്‍ഡിഎഫ് 30%, ബിജെപി 12% വോട്ടുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 2016ലേതിനെക്കാള്‍ യുഡിഫിന് 3% വോട്ട് കൂടും. എല്‍ഡിഎഫിന് 2.45% വോട്ടുകള്‍ കുറയും. ബിജെപിക്കും 1.45% വോട്ട് കുറയുമെന്നാണ് പ്രവചനം. ടി.ജെ. വിനോദ് ആണ് എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ഡിസിസി പ്രസിഡന്റ്ും കൊച്ചി ഡപ്യൂട്ടി മേയറുമായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് ആദ്യ മത്സരമാണ്..

🅾 ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്സിറ്റ് പോള്‍. യുഡിഎഫ് 37% ,എല്‍ഡിഎഫ് 36%, ബിജെപി 26% വോട്ടുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.