കാലിഫോര്‍ണിയ: അടുത്തവര്‍ഷം  ജൂലൈയില്‍ (ജൂലൈ  2020) നടക്കാനിരിക്കുന്ന  ഫോമാ അന്തര്‍ദ്ദേശീയ  റോയല്‍ കണ്‍വെന്‍ഷന്റെ  വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വീനറായി  ആന്റണി ഇല്ലിക്കാട്ടിലിനെ  (ആന്റപ്പന്‍)   തിരഞ്ഞെടുത്തു. ഏകദേശം 25  വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആന്റപ്പന്‍  കാലിഫോര്‍ണിയയില്‍ പാലൊ ആള്‍ട്ടോയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു . സാമൂഹ്യരംഗത്ത് സജീവപ്രവര്‍ത്തകനായ അദ്ദേഹം  സാന്‍ ഫ്രാന്‍സിസ്‌കോ യിലെ കാലിഫോര്‍ണിയ  ബ്ലാസ്‌റ്റേഴ്‌സ് വോളി ബോള്‍ ക്ലബ് (സി വി ബി സി) പ്രസിഡണ്ട്കൂടിയാണ്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യിലെ  സജീവ പ്രവര്‍ത്തകനായ ആന്റപ്പന്റെ  വിപുലമായ സൗഹൃദവലയം ഫോമാ റോയല്‍ കണ്‍വെന്‍ഷന്  വെസ്‌റ്റേണ്‍ റീജിയനില്‍ നിന്നും  വന്‍ ജനപങ്കാളിത്തം ഉറപ്പാക്കുവാന്‍ സഹായിക്കുമെന്ന്  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം  ഉറപ്പിച്ചു പറഞ്ഞു. കണ്‍വന്‍ഷന്റെ ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ടുകള്‍ക്കായി ഇവിടെ https://fomaa.lawsotnravel.com/ ബുക്ക് ചെയ്യാം.

ഈ വര്‍ഷം സാന്‍ ഫ്രാന്‍സിസ്‌കോ യില്‍  വെച്ച് നടന്ന പതിനാലാമത് ലൂക്കാച്ചന്‍ മെമ്മോറിയല്‍ നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിച്ചത് ആന്റപ്പന്‍  ആയിരുന്നു . ആദ്യമായായിരുന്നു  ഒരു നാഷണല്‍ വോളി ബോള്‍ മത്സരത്തിന് സാന്‍ ഫ്രാന്‍സിസ്‌കോ ആതിഥേയത്വം വഹിച്ചത്.  ആന്റപ്പന്റെ നേതൃത്വപാടവം കൊണ്ട്  ഏറെ ജനപങ്കാളിത്തം  നേടി ഈ മേള അമേരിക്കയിലെങ്ങും വളരെ ശ്രദ്ധേയമായി.  ഫോമായുടെ വെസ്‌റ്റേണ്‍ റീജിയനിലും അദ്ദേഹം വളരെ കര്‍മ്മനിരതനാണ്.  കഴിഞ്ഞ വര്‍ഷത്തെ  ചിക്കാഗോ കണ്‍വെന്‍ഷനിലും ഈവര്‍ഷം നടന്ന  ഫോമാ  കേരള കണ്‍വെഷനിലും ആന്റപ്പന്‍  സജീവമായി പങ്കെടുത്തു.

റോയല്‍ കരീബിയന്‍ യാത്രാ  കപ്പലില്‍  ജൂലൈ  ആറാം  തിയ്യതി  ടെക്‌സാസിലെ  ഗാല്‍വേസ്റ്റന്‍  പോര്‍ട്ടില്‍  നിന്നും  പുറപ്പെട്ട്  കരീബിയന്‍  ദ്വീപ  സമൂഹമായ  കോസ്‌മെല്‍  വഴി പത്താം  തിയ്യതി  തിരികെയെത്തുന്ന  ഒരു  ക്രൂയിസ്  യാത്രയായാണ്  ഈ  കണ്‍വെന്‍ഷന്‍  ആസൂത്രണം  ചെയ്തിരിക്കുന്നത്. ഏര്‍ളി ബേര്‍ഡ് സ്കീം പ്രകാരം  രജിസ്റ്റര്‍  ചെയ്യുന്നവര്‍ക്ക്  പ്രത്യേക  ആനുകൂല്യം  ലഭ്യമാകും. ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍,  റീജിയണല്‍ വൈസ് പ്രസിഡന്റ്  ജോസഫ് ഔസോ, പോള്‍ ജോണ്‍  (റോഷന്‍), റീജിയണല്‍ ചെയര്‍മാന്‍, ഫോമാ പി. ആര്‍. ഒ  ബിജു പന്തളം, നാഷണല്‍ കമ്മിറ്റി മെമ്പറന്മാരായ സിജില്‍ പാലക്കലോടി,  ജോസ് വടകര, സിന്ധു പിള്ള , ആഞ്ചല എന്നിവര്‍ ആശംസകളോടെ  അദ്ദേഹത്തെ ഫോമാ റോയല്‍ കണ്‍വന്‍ഷന്‍  വെസ്‌റ്റേണ്‍ റീജിയന്‍ കണ്‍വീനറായി  സ്വാഗതം ചെയ്തു. https://fomaa.lawsotnravel.com/