പ്രഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ‘മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച്‌ സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അന്ന രാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.