കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ മുഖ്യപ്രതി ജോളിയെ ആറുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിലി കൊലക്കേസിലാണ് കസ്റ്റഡി. ഈ കേസില്‍ ആരും വക്കാലത്ത് ഏറ്റെടുക്കാത്തിനാല്‍ ജോളിക്കായി കോടതി അഭിഭാഷകനെ നിയോഗിച്ചു. മനശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടു.