സിനിമ തിരിക്കുകള്‍ക്കിടയിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍. എന്നാല്‍ ഇപ്പോള്‍ താരം അഭിമാന നിമിഷത്തിലാണ്. ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദധാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പ്രയാഗ പങ്കുവെച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു താരം.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രയാഗ ബിരുദമെടുത്തതും സെന്റ് തെരേസാസില്‍ നിന്നാണ് ‘സെന്റ് തെരേസാസിലെ എന്റെ വര്‍ഷങ്ങള്‍ ഇതിലും മികച്ച ഒരു ദിവനത്തില്‍ അവസാനിക്കില്ലെന്ന’ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.