തിരുവനന്തപുരം: എറണാകുളത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിലെ കരുതല്‍ കുറവുകളാണെന്ന് സുരേഷ് ഗോപി എംപി. വട്ടിയൂര്‍ക്കാവില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ ഗോപി.
അതിദയനീയമാണ് എറണാകുളത്തിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് പെയ്ത മഴയില്‍ ഉണ്ടായതല്ല ഈ കെടുതികളൊന്നും. നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്റെ കരുതല്‍ കുറവാണ്. ഗ്രീന്‍ ബെല്‍റ്റ് എന്നുണ്ടല്ലോ? നാല് ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ഇത്രയും കാലം ഇവിടെയുള്ള മുന്നണികള്‍ക്ക് പറ്റാത്തത് ഈ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അവസരം തന്നാല്‍ നടത്തി കാണിക്കാം. കേരളത്തിലെ ജനതയ്ക്ക് ഈ അഞ്ച് ഉപതെരഞ്ഞെടുപ്പിലും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.