തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിങ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 62.38 ശതമാനം വോട്ടുകളാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. അരൂരില്‍ 68.5 ശതമാനം, മഞ്ചേശ്വരത്ത് 60.25 ശതമാനം, വട്ടിയൂര്‍ കാവില്‍ 58 ശതമാനം എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 47.3 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 • എറണാകുളത്ത് എട്ടുമണിവരെ വോട്ടുചെയ്യാന്‍ സമയം അനുവദിക്കണമെന്ന് യുഡിഎഫ്‌
 • അരൂര്‍ മണ്ഡലത്തിലെ എഴുപുന്ന മേഖലയില്‍ 58-ാം ബൂത്തില്‍ വിവിപാറ്റ് തകരാറിലായി.

നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസുംപ്രതികരിച്ചു. പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 • എറണാകുളത്ത് എട്ടുമണിവരെ വോട്ടുചെയ്യാന്‍ സമയം അനുവദിക്കണമെന്ന് യുഡിഎഫ്‌
 • അരൂര്‍ മണ്ഡലത്തിലെ എഴുപുന്ന മേഖലയില്‍ 58-ാം ബൂത്തില്‍ വിവിപാറ്റ് തകരാറിലായി.
 • മഴ നേരിയതോതില്‍ ശമിച്ചതോടെ വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലേക്ക്
 • പോളിങ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളില്‍ റീ പോളിങ് വേണമെന്ന് മുന്നണികള്‍
 • മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 • ബാക്രബയല്‍ സ്വദേശി നബീസയാണ് അറസ്റ്റിലായത്.
 • മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചതായി പരാതി.
 • ബാക്രബയല്‍ സ്‌കൂളിലെ 42-ാം നമ്ബര്‍ ബൂത്തിലാണ് യുവതി കള്ളവോട്ടിന് ശ്രമിച്ചത്.
 • പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 • എറണാകുളം കലൂര്‍ സെന്റ് സേവ്യേഴ്‌സ് എല്‍. പി സ്‌കൂളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 
 • വോട്ടെടുപ്പ് ആറുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ അഞ്ച് മണ്ഡലങ്ങളിലെയും പോളിങ് ശതമാനം ഇങ്ങനെ:- വട്ടിയൂര്‍ക്കാവ് 38% കോന്നി 43.4% അരൂര്‍ 36.6% എറണാകുളം 27.3% മഞ്ചേശ്വരം 42.7%