അത്യപൂര്‍വ്വമായ ഒരു പ്രതിഷേധമാണിത്. ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍, പത്രസ്വാതന്ത്ര്യത്തിനു തുരങ്കം വയ്ക്കുന്നു എന്ന ആരോപണവുമായി ആസ്‌ത്രേലിയയിലെ നിന്നിറങ്ങിയ എല്ലാ പത്രങ്ങളും അതിന്റെ പ്രധാന പേജിലെ വാര്‍ത്തകളെല്ലാം കറുത്ത ചായം പൂശി മറയ്ക്കുകയും പേജിനു മുകളില്‍ SECRET എന്ന് രേഖപ്പെ ടുത്തിയ ചുവന്ന വൃത്തമുള്ള ഒരു സീല്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ പത്രമാധ്യമരംഗത്ത് കാതലായ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ ചോരുന്നതും, സര്‍ക്കാരിനുലഭിക്കുന്ന ചില രഹസ്യവിവരങ്ങള്‍ അടിസ്ഥാനമാക്കി കൈക്കൊള്ളുന്ന നടപടികളുടെ വിശദശാംശങ്ങളും പത്രങ്ങള്‍ ചോര്‍ ത്തി നല്‍കുന്നതിനെതിരേയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം..

ചില പത്രപ്രവര്‍ത്തകരുടെ വീടുകളില്‍ അടുത്തടുത്ത് പോലീസ് നടത്തിയ റെയ്‌ഡുകളും മാദ്ധ്യമങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം അതിരുവിടുന്നു എന്നാണു സര്‍ക്കാര്‍ നിലപാട്.
മാദ്ധ്യമങ്ങള്‍ക്ക് മതിയായ നിയന്ത്രണം ആവശ്യമാണെന്ന് സര്‍ക്കാര്‍ പറയുമ്ബോള്‍ എല്ലാമേഖലകളിലും രഹസ്യങ്ങളുടെ സംസ്കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പത്രസ്വാതന്ത്ര്യം ആസ്‌ത്രേലിയയില്‍ പൂര്‍ണ്ണമായും ഹനിക്കപ്പെടുകയാണെന്നും ABC യും ന്യൂസ് കോര്‍പ്പറേഷന്‍ ആസ്‌ത്രേ ലിയയും ആരോപിക്കുന്നു.

അടുത്തവര്‍ഷം മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ബൃഹത്തായ അന്വേഷണറിപ്പോര്‍ട്ട് ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ വരാന്‍ പോകുകയുമാണ്.
ലോകത്തെ ഏറ്റവും നിഗൂഢമായ ജനാധിപത്യരാജ്യമായി ആസ്‌ത്രേലിയ മാറപ്പെടുന്നുവെന്ന് മാദ്ധ്യമങ്ങള്‍ ആരോപിക്കുമ്ബോള്‍ മാധ്യമസ്വാതന്ത്ര്യം സര്‍വോപരിയാണെന്നും എന്നാല്‍ നിയമത്തിനതീതരായി ആരുമി ല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളും ഓര്‍മ്മിപ്പിക്കുന്നു..