അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ചിത്രം നിര്‍മിക്കുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രമായിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും. ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങള്‍.