അപകട സ്ഥലങ്ങളില്‍ പലപ്പോഴും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത് അവഗണിക്കുന്നതിലൂടെ വരുത്തിവെയ്ക്കുന്ന അപകടം ചെറുതല്ല. ഇത്തരത്തില്‍ വിനോദ സഞ്ചാര മേഘലയിലെനിയന്ത്രണ രേഖ കടന്ന കാഴ്ചയാണ് ഐസ്ലാന്‍ഡില്‍ നിന്നും വരുന്നത്.
ഐസ്ലാന്‍ഡിലെ ജക്കുസര്‍ലോണ്‍ തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്. മേഘലയില്‍ അപകടസാധ്യത ഉള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തടാകത്തിന്റെ കരയില്‍ തടാകത്തിലെ മഞ്ഞുപാളിയിലൂടെ നടക്കരുതെന്ന് നിരവധി മുന്നറിയിപ്പ് ബോര്‍ഡുകളുമുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു യുവാവിന്റെ സാഹസികത.
യുവാവ് തടാകത്തിലെ മഞ്ഞുപാളിയില്‍ കയറി നിന്നു. മഞ്ഞുപാളി പതിയെ ഇയാളെയും കൊണ്ട് നീങ്ങാന്‍ തുടങ്ങി. പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എങ്ങനെയെക്കൊയോ ബലന്‍സ് നഷ്ടപ്പെടാതെ അയാള്‍ മഞ്ഞുപാളിയില്‍ പിടിച്ചു നിന്നു.
പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടുകയായിരുന്നു. കരയില്‍ നിന്നും അകലേക്ക് മഞ്ഞുപാളി ഇയാളെയും വഹിച്ചുകൊണ്ട് നീങ്ങിക്കഴിഞ്ഞിരുന്നു.