മനാമ: ഉള്ളി കയറ്റുമതിക്ക് ഇന്ത്യന്‍ ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്തിയത് പ്രവാസികളെ നിരാശയിലാക്കുന്നു . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൊടും വരള്‍ച്ചയും അമിതമായ മഴമൂലവും കൃഷി നശിച്ചതോടെ ഉള്ളിക്ക് വിലകൂടിയതാണ് കയറ്റുമതിയില്‍ ഗവണ്മെന്റ് നിരോധനം ഏര്‍പ്പെടുത്താനുള്ള കാരണം .
ഇന്ത്യയില്‍ നിന്നും ബഹ്റൈനിലേക്ക് ദിനംപ്രതി ടണ്‍കണക്കിന് ചെറിയ, വലിയ ഉള്ളികളാണ് കയറ്റുമതി ചെയ്തിരുന്നത് . ഇന്ത്യയില്‍നിന്നുള്ള ഉള്ളി ഇറക്കുമതി നിന്നതോടെ ഈജിപ്ത് , പാകിസ്താന്, ലബനാന്, തുര്‍ക്കി, യു.എസ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നത് . എന്നാല്‍, ഇന്ത്യന്‍ ഉള്ളിക്കുള്ള സ്വീകാര്യത മറ്റൊന്നിനുമില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്.