കൊച്ചി: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രാഖ്യാപിച്ചു.

തിരുവനന്തപുരം , എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂര്‍ കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.ജില്ലാ കളക്ടര്‍ എസ്. ഷാനവാസാണ് അവധി പ്രഖ്യാപിച്ചത്.

തുലാവര്‍ഷത്തോടനുബന്ധിച്ച്‌ ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
എറണാകുളം ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

സ്‌റ്റേറ്റ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐഎസ്‌ഇ സ്‌കൂകളുകള്‍ കേന്ദ്രീയ വിദ്യാലായം, അങ്കണവാടികള്‍ എന്നിവക്ക്‌ അവധി ബാധകമാണ്‌.

കൊല്ലത്ത്‌ കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക്‌ ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ‘ഉച്ചക്ക് ശേഷം’ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.