തിരുവനന്തപുരം: പ്രശസ്ത സിനിമാ അഭിനേത്രി ശ്രീമതി ടിപി രാധാമണിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം പങ്കുവെച്ചത്. രാധാമണി കാന്‍സര്‍ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ട ഉടന്‍ തന്നെ അവര്‍ക്ക് ചികിത്സക്കുള്ള സഹായം നല്‍കാന്‍ നടപടിയെടുത്തുവെന്ന് മന്ത്രി കുറിച്ചു.

സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുകയും ചെയ്തു. ചികിത്സ തുടര്‍ന്നെങ്കിലും അവര്‍ നമ്മെ വിട്ടു പോയെന്നും അദ്ദേഹം കുറിച്ചു. എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തമ്ബ്രാന്‍ തൊടുത്തത് മലരമ്ബ് ‘ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു.
തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അടുക്കള എന്ന സിനിമ നിര്‍മ്മിച്ച്‌ സാമ്ബത്തിക ബുദ്ധിമുട്ടിലുമായി. ടിപി രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓര്‍ക്കും. കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രശസ്ത സിനിമാ അഭിനേത്രി ശ്രീമതി ടി. പി. രാധാമണിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ശ്രീമതി രാധാമണി കാന്‍സര്‍ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ട ഉടന്‍ തന്നെ അവര്‍ക്ക് ചികിത്സക്കുള്ള സഹായം നല്‍കാന്‍ നടപടിയെടുത്തു. സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കുകയും ചെയ്തു. ചികിത്സ തുടര്‍ന്നെങ്കിലും അവര്‍ നമ്മെ വിട്ടു പോയി.

എഴുപതുകളില്‍ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തമ്ബ്രാന്‍ തൊടുത്തത് മലരമ്ബ് ‘ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചു. തിലകന്‍ ആദ്യമായി അഭിനയിച്ച പെരിയാറില്‍ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു.

അടുക്കള എന്ന സിനിമ നിര്‍മ്മിച്ച്‌ സാമ്ബത്തിക ബുദ്ധിമുട്ടിലുമായി. ശ്രീമതി. ടി. പി. രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓര്‍ക്കും. കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.