ഹോ​​​ങ്കോം​​​ഗ്: ​​​ഹോ​​​ങ്കോം​​​ഗി​​​ല്‍ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി. പ്ര​​​ക​​​ട​​​ന​​​ക്കാ​​​ര്‍ പോ​​​ലീ​​​സി​​​നു നേ​​​ര്‍​​​ക്ക് പെ​​​ട്രോ​​​ള്‍ ബോം​​​ബു​​​ക​​​ള്‍ എ​​​റി​​​ഞ്ഞു. നി​​​ര​​​വ​​​ധി വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ച്ചു. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ര്‍​​​വാ​​​ത​​​ക​​​വും ജ​​​ല​​​പീ​​​ര​​​ങ്കി​​​യും പ്ര​​​യോ​​​ഗി​​​ച്ചാ​​​ണ് നേ​​​രി​​​ട്ട​​​ത്.

ആ​​​ഡം​​​ബ​​​ര വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും ധാ​​​രാ​​​ള​​​മു​​​ള്ള സിം ​​​ഷാ സു​​​യി​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ക​​​ട​​​നം. പോ​​​ലീ​​​സ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, പ്ര​​​ക​​​ട​​​ന​​​ത്തി​​​ല്‍ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് പ്ര​​​ക​​​ട​​​നം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ങ്കി​​​ലും ചെ​​​റി​​​യൊ​​​രു വി​​​ഭാ​​​ഗം തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ര്‍ അ​​​ക്ര​​​മ​​​ത്തി​​​നു മു​​​തി​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.