അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിര്‍ത്താതെ പറന്ന്‌ 49 യാത്രക്കാര്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇറങ്ങിയതോടെ അത്‌ പുതിയ ചരിത്രമായി. നിലത്തിറങ്ങാതെ തുടര്‍ച്ചയായി 16,200 കിലോമീറ്റര്‍ പറന്നാണ്‌ ചരിത്രംകുറിച്ചത്‌. ഓസ്‌ട്രേലിയന്‍ വ്യോമയാന കമ്ബനിയായ ക്വാന്‍ടാസിന്റെ ക്യുഎഫ്‌ 7879 വിമാനമാണ്‌ ഇന്ധനം നിറയ്‌ക്കുന്നതിനുപോലും നിലംതൊടാതെ യാത്ര പൂര്‍ത്തിയാക്കിയത്‌.

ഇതൊരു ചരിത്രമുഹൂര്‍ത്തമാണെന്ന്‌ ക്വാന്‍ടാസ്‌ മേധാവി അലന്‍ ജോയ്‌സ്‌ പറഞ്ഞു. ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന്‌ സര്‍വീസുകള്‍ ലക്ഷ്യമിടുന്നതില്‍ ആദ്യത്തേതാണിതെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ നിന്ന്‌ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്ക്‌ കഴിഞ്ഞവര്‍ഷം 17 മണിക്കൂര്‍ സര്‍വീസ്‌ നടത്തിയിരുന്നു. അടുത്ത മാസം ലണ്ടനില്‍ നിന്ന്‌ സിഡ്‌നിയിലേക്ക്‌ സര്‍വീസ്‌ നടത്തും. ന്യൂസിലന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍നിന്ന്‌ ദോഹയിലേക്കുള്ള 17.5 മണിക്കൂര്‍ യാത്രയാണ്‌ നിലവില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്‌.