വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് നടന്‍ മോഹന്‍ലാലും മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും. എല്ലാ വര്‍ഷവും വീരുവിന്റെ പിറന്നാള്‍ ദിനത്തില്‍ മുടങ്ങാതെ ആശംസയുമായി മോഹന്‍ലാല്‍ എത്താറുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇക്കുറിയും പതിവ് തെറ്റിക്കാതെ പ്രിയപ്പെട്ട സേവാഗിന് പിറന്നാള്‍ ആശംസയുമായി ലാലേട്ടന്‍ എത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാള്‍ ആശംസകള്‍. പിറന്നാള്‍ ആശംസകള്‍ വീരൂ… മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ ട്വീറ്റിന് മറുപടിയുമായി സേവാഗും എത്തിയിട്ടുണ്ട്. ആശംസയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അതുപോലെ നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു എന്ന് സേവാഗ് റീ ട്വീറ്റ് ചെയ്തു. സേവാഗിന്റെ നാല്‍പ്പത്തിയൊന്നാം പിറന്നാളാണിത്. ക്രിക്കറ്റ് താരങ്ങളായ ച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയവര്‍ സെവാഗിന് ആശംസയുമായെത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സേവാഗ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഛോട്ട മുംബൈയിലെ ചെട്ടികുളങ്ങര ഭരണി നാളില്‍… എന്ന ഗാനത്തിന് ചുവട് വെച്ച്‌ വീരു എത്തിയിരുന്നു. വ്യായാമത്തിനിടെയുള്ള വീഡിയോ ആയിരുന്നു ഇത്. താരത്തിന്റെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രജനികാന്തിന്റെ പേട്ടയിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന വീഡിയോയും പുറത്തു വന്നിരുന്നു.