കോന്നി : കോന്നിയിലും കനത്ത മഴ തുടരുന്നത് വോട്ടര്‍മാരെ ബുദ്ധിമുട്ടിലാക്കി. മഴയെ തുടര്‍ന്ന് പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കനത്ത മഴ മൂലം പോളിംഗ് ശതമാനം കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണെന്ന് വട്ടിയൂര്‍ക്കാവിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ പറഞ്ഞു .

മഴ മാറി നില്‍ക്കുന്നതിനാല്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുന്നതിനിടെ പല ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു.കനത്ത മഴ അരൂരില്‍ മിക്കയിടങ്ങളിലും വോട്ടര്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്.പോളിംഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു .