ഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ച നേടാനാണ് ബി.ജെപി- ശിവസേനയുടെ ലക്ഷ്യം . 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയില്‍ മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി.സര്‍ക്കാറാണ് ഭരിക്കുന്നത്.

കര്‍ണാടക നിയമസഭയിലെ 15 സീറ്റുകളിലും ഉത്തര്‍പ്രദേശ് നിയമസഭയിലെ പതിനൊന്ന് സീറ്റുകളിലും ഇന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് .

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 150 ഇടത്ത് ബി.ജെ.പിയും 124സീറ്റുകളില്‍ ശിവസേനയും ബാക്കിയുള്ളിടത്ത് മറ്റ് സഖ്യകക്ഷികളും മത്സരിക്കുന്നു. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍.സി.പിയും മത്സരിക്കും.